പതഞ്ജലിമുനിയുടെ യോഗദര്‍ശനം
പതഞ്ജലി മുനിയുടെ യോഗദര്‍ശനം
ചികിത്സാശാസ്ത്രത്തില്‍ രോഗം, രോഗകാരണം, ആരോഗ്യം, ആരോഗ്യസാധനം എന്നീ നാല് മുഖ്യ അംഗങ്ങള്‍ ഉള്ളതുപോലെ യോഗദര്‍ശനത്തിലും നാല് അംഗങ്ങളുണ്ട്. അവ ഹേയം, ഹേയഹേതു, ഹാനം, ഹാനോപായം എന്നിവയാണ് ദുഃഖത്തിന്റെ വാസ്തവിക സ്വഭാവം എന്താണോ അതിനെത്യജിക്കുക. ത്യാജ്യമായവയാണ് ഹേയം. ത്യാജ്യദുഃഖത്തിന്റെ വാസ്തവികമായ കാരണമെന്താണെന്ന് ചിന്തിക്കുന്നതാണ് ഹേയഹേതു. ദുഃഖത്തിന്റെ അത്യന്ത ഭാവമാണ് ഹാനം. ദുഃഖനിവൃത്തിക്കുള്ള ഉപായമാണ് ഹാനോപായം ഇവയ്ക്ക് നാലിനുമുള്ള കാര്യകാരണങ്ങളെ യോഗദര്‍ശനം ചര്‍ച്ച ചെയ്യുന്നു.